Wed. Jan 22nd, 2025

റിയാദ്: നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയ ഏഴ് ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശിയെയും സൗദി അറേബ്യയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിവിധ ടെലികോം കമ്പനികളുടെ പേരിലുള്ള 3,224 സിം കാര്‍ഡുകളും ആറ് വിരലടയാള റീഡിങ് മെഷീനുകളും 16 മൊബൈല്‍ ഫോണുകളും പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള എട്ട് ഉപകരണങ്ങളും 4,060 റിയാലും ലാപ്‌ടോപ്പുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 

By Divya