Sat. Apr 27th, 2024

ദില്ലി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന്റെ സൂചനകളാണ് നൽകുന്നതെന്ന് അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ഓഫ് ഇന്ത്യ (അസോചം). കൊവിഡ് മൂലമുണ്ടായ തിരിച്ചടിയെ തുടർന്ന് കുത്തനെ ഇടിഞ്ഞ സാമ്പത്തിക വളർച്ച വാക്സിൻ ലഭ്യമാകുന്നതോടെ വൻ കുതിപ്പ് നടത്തി തിരികെ കയറും. 
ഇംഗ്ലിഷ് അക്ഷരമാലയിലെ വി അക്ഷരത്തിന്റെ രൂപത്തിലുള്ള വളർച്ചയാണ് പ്രവചിക്കുന്നത്. 2020 ലെ അവസാന രണ്ട് മാസങ്ങളിൽ ഇതിന്റെ സൂചനയാണ് ലഭിച്ചതെന്നും അസോചം സെക്രട്ടറി ജനറൽ ദീപക് സൂദ് പറഞ്ഞു

By Divya