Mon. Dec 23rd, 2024

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഒരു മണിക്കൂറിനുള്ളിൽ ഓൺലൈനായി ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ടിറ്റു ജെറോമിനെ കാണാൻ മാതാപിതാക്കളെ അനുവദിക്കണമെന്ന ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണിത്.

കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ പൂജപ്പുര സെൻട്രൽ ജയിലിൽ മർദിച്ചത് ജയിൽ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോ‍ർട്ടിൽ പറയുന്നുണ്ട്. ചില തടവുകാരുടെ മദ്യപാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെയാണ് സംഭവം.

By Divya