മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവശമുളള 12 നിയമസഭ മണ്ഡലങ്ങളിലും ലീഗ് തന്നെ മല്‍സരിക്കുമെന്ന് നേതൃത്വം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗിന് സ്വാധീനമുളള മണ്ഡലങ്ങളിലെല്ലാം പ്രവര്‍ത്തനം സജീവമാക്കാനാണ് തീരുമാനം.
16 നിയമസഭ മണ്ഡലങ്ങളുളള മലപ്പുറം ജില്ലയില്‍ 12 ഇടത്ത് മുസ്്ലീംലീഗാണ് മല്‍സരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ മണ്ഡലങ്ങള്‍ വച്ചു മാറാനുളള സാധ്യയില്ലെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്.
