Mon. Dec 23rd, 2024

ഇസ്‌‍‌ലാമാബാദ് ∙ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. പാക്കിസ്ഥാനി ഉറുദു ചാനലിൽ വാർത്താ പരിപാടിയിലാണ് അഗാ ഹിലാലി ഇക്കാര്യം പറ​ഞ്ഞത്. 
പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി  2019 ഫെബ്രുവരി  26നു ബാലാക്കോട്ടിൽ ഭീകര പരിശീലന കേന്ദ്രങ്ങൾക്കു നേരേ നടത്തിയ വ്യോമാക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടതായി  ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയെങ്കിലും അവിടെ ഭീകര സാന്നിധ്യമുണ്ടായിരുന്നതായോ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ പാക്കിസ്ഥാൻ ഇതുവരെ അംഗീകരിച്ചിരുന്നില്ല.

By Divya