Mon. Dec 23rd, 2024
new infectious covid strain found in two year old baby

ന്യൂഡൽഹി : പഴുതടച്ച തയാറെടുപ്പിനു വേണ്ടിയാണു കുത്തിവയ്പു രണ്ടാഴ്ച വൈകിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിക്കുമ്പോഴും തീയതി തീരുമാനിക്കുന്നതിൽ ‘മകരസംക്രാന്തി’ നിർണായകമായി. ബ്രിട്ടനും യുഎസും വാക്സീനുകൾക്ക് അംഗീകാരം നൽകി 3–4 ദിവസത്തിനുള്ളിൽ കുത്തിവയ്പു തുടങ്ങിയിരുന്നു.
കഴിഞ്ഞ മൂന്നിനാണ് ഇന്ത്യയിൽ 2 വാക്സീനുകൾക്ക് അംഗീകാരം നൽകിയത്. ആറിനു വിതരണം തുടങ്ങാനായിരുന്നു ആദ്യ ധാരണയെങ്കിലും ശുഭകാര്യങ്ങൾ തുടങ്ങുന്നതു മകരസംക്രാന്തി ദിനമായ ജനുവരി 14നു ശേഷം മതിയെന്ന അഭിപ്രായം പിന്നീടുയർന്നു.

By Divya