Thu. Dec 19th, 2024
ആലപ്പുഴ:

 
ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ പോലീസുകാർക്ക് നേരെ ആക്രമണം. സൗത്ത് സ്റ്റേഷനിലെ പോലീസുകാരൻ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ പോലീസുകാരൻ വിജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

വെട്ടു കേസിലെ പ്രതിയെ പിടികൂടാൻ പോയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ പോലീസുകാരന് വെട്ടേറ്റത്. പ്രതി ഒളിവിൽ പോയി. കോടംതുരുത്തിൽ രണ്ടുപേർ തമ്മിലുള്ള അടി പിടി പരിഹരിക്കുന്നതിനിടെയാണ് വിജേഷിന് കുത്തേറ്റത്. 

ഒരാളെ ആലപ്പുഴ മെഡിക്കൽ കോളേജിലും മറ്റൊരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

By Divya