Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കേരള ബിജെപിയിലെയും എൻഡിഎയിലെയും തർക്കങ്ങൾ പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു. സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ഈ മാസം 15 ന് കേരളത്തിലെത്തും. പാർട്ടിയിലെ തർക്കങ്ങൾ തീർത്ത് ഈ മാസം അവസാനവാരം നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ലക്ഷ്യം.

അതേസമയം, എൻഡിഎയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തെ അറിയിച്ചു. ശക്തി കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെന്ന് തുഷാർ വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്‌ഢയുമായി തുഷാർ ചർച്ച ചെയ്യും. ബിഡിജെഎസ് കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടും. സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തേയ്ക്ക് എ ജി തങ്കപ്പൻ, സംഗീത വിശ്വനാഥൻ എന്നിവരുടെ പേരുകൾ തുഷാർ നിർദേശിച്ചു.

By Divya