Wed. Jan 22nd, 2025
അബുദാബി:

 
കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടുന്നു. ഇന്നലെ നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 40 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) നേടിയ മലയാളിയായ എൻ വി അബ്ദുസ്സലാമിനെയാണ് അധികൃതർ അന്വേഷിക്കുന്നത്.

അബ്ദുസ്സലാമിനെ അറിയാവുന്നവർ തങ്ങളെ 02 201 9244 എന്ന നമ്പരിലോ help@bigticket.ae എന്ന ഇ മെയിലിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഓൺലൈൻ വഴി ഡിസംബർ 29നാണ് അബ്ദുസ്സലാം ഭാഗ്യം കൊണ്ടുവന്ന 323601 നമ്പർ ടിക്കറ്റ് എടുത്തത്. ഇദ്ദേഹം നൽകിയ രണ്ട് ഫോൺ നമ്പരുകളിലൊന്ന് തെറ്റാണ്. മറ്റൊന്ന് സ്വിച്ഡ് ഓഫുമാണ്. സമ്മാനം നേടിയ വിവരം ഇ–മെയിലായി അറിയിച്ചിട്ടുണ്ട്. ഇതിന്റെ മറുപടിക്കായും കാത്തിരിക്കുന്നു.

By Divya