Mon. Dec 23rd, 2024
ചെന്നൈ:

 
പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്. പിതാവിന്റെ സ്വാധീനത്താൽ നേതൃസ്ഥാനത്തെത്തിയ ഒരാൾക്ക് എങ്ങനെ സംസ്ഥാന നേതൃത്വത്തിൽ കഠിനാധ്വാനം വഴി എത്താമെന്ന കാര്യം മനസ്സിലാകില്ലെന്ന് തമിഴ്നാട് ജനറല്‍ സെക്രട്ടറി കെ മഹേന്ദ്രൻ പ്രതികരിച്ചു.

തമിഴ്നാട് കോൺഗ്രസിൽ ജംബോ കമ്മിറ്റികളെ തിരഞ്ഞെടുത്തതിനെതിരെ പാർട്ടി എംപി കൂടിയായ കാർത്തി രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നായിരുന്നു കാർത്തിയുടെ പ്രതികരണം. ഇതാണ് മഹേന്ദ്രനെ പ്രകോപിപ്പിച്ചത്. ശനിയാഴ്ചയാണ് കെ മഹേന്ദ്രനുൾപ്പെടെ 57 പേരെ ജനറൽ സെക്രട്ടറിമാരായി പ്രഖ്യാപിച്ചത്.

By Divya