Mon. Dec 23rd, 2024
കോഴിക്കോട്:

 
നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്‌ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ്സിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചെന്നാണ് മുസ്‌ലിം ലീഗിന്റെ അവകാശവാദം. ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന 27 പഞ്ചായത്തുകളിൽ 17 എണ്ണവും മുസ്‌ലിം ലീഗിന്റെ പഞ്ചായത്തുകളാണ്.

17 ഇടത്തും മുസ്‌ലിം ലീഗിന്റെ പ്രസിഡന്റാണ് ഭരണസാരഥ്യം. യുഡിഎഫിന്റെ 4 മുനിസിപ്പാലിറ്റികളിൽ മൂന്നെണ്ണത്തിലും ലീഗാണ് ഭരണം. പയ്യോളി നഗരഭയിൽ വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗ് തന്നെ. യുഡിഎഫിന്റെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ലീഗിന്റേതാണെങ്കിലും കോൺഗ്രസ് ആവശ്യപ്പെട്ട പ്രകാരം ആദ്യ വർഷങ്ങളിൽ ഭരണനേതൃത്വം കോൺഗ്രസ്സിന് കൈമാറി.

By Divya