തിരുവനന്തപുരം:
വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റം ലക്ഷ്യമാക്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ട് വെക്കുന്നത്. മിടുക്കരായ വിദ്യാർത്ഥികൾക്ക് ലോകോത്തര അക്കാദമിക് വിദഗ്ദ്ധരുമായി സംവദിക്കാൻ അവസരമൊരുക്കുന്ന എമിനന്റ് സ്കോളേഴ്സ് പദ്ധതി, 1000 വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സഹായം എന്നിങ്ങനെയാണ് സർക്കാരിന്റെ പുതിയ പദ്ധതികൾ. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.