Mon. Dec 23rd, 2024
അങ്കമാലി:

 
വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് സ്കൂട്ടർ യാത്രക്കാരിയെ മർദ്ദിച്ച കേസിൽ കോടുശേരി പൊന്നാടത്ത് വീട്ടിൽ സിഫ്സി (കൊച്ചുത്രേസ്യ–48) യെ അങ്കമാലി പൊലിസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാവിലെ 11ന് അങ്കമാലി ടിബി ജംക്‌ഷനിലായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂട്ടർ യാത്രക്കാരിയെ നടുറോഡിൽ ഇടിച്ചുവീഴ്ത്തിയും കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചുമായിരുന്നു ഇരുപതുകാരിയെ സിപ്സി ഉപദ്രവിച്ചത്. അസഭ്യം പറഞ്ഞ് യാത്രക്കാരിയുടെ വസ്ത്രങ്ങളും വലിച്ചുകീറി. ഇവരെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. പൊലീസ് സ്റ്റേഷനിലെത്തിയ ഇവർ സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറി ബഹളം വച്ചു. പിന്നീട് വനിത പോലീസ് ഇടപെട്ടാണ് ഇവരെ ശാന്തയാക്കിയത്.

By Divya