Sat. Apr 27th, 2024

പത്തനംതിട്ട റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ശോഭാ ചാര്‍ളിയെ ബിജെപി പിന്തുണച്ചത് കരാറിന്റെ അടിസ്ഥാനത്തില്‍. ബി.ജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ശോഭാ ചാര്‍ലി കരാറെഴുതി നല്‍കി. എല്‍.ഡി.എഫിനെ പിന്തുണച്ച  രണ്ട് ബി.ജെ.പി അംഗങ്ങളെയും പാര്‍ട്ടി  സസ്പെന്‍ഡ് ചെയ്തു.  
കേരളാകോണ്‍ഗ്രസിന്റെയൊഴികെ എല്‍.ഡി.എഫ് പരിപാടികളില്‍ പങ്കെടുക്കില്ലെന്ന ഉറപ്പാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശോഭാ ചാര്‍ലി കരാറിലൂടെ നല്‍കിയത്. കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ ശോഭാ ചാര്‍ലിയും ബി.ജെ.പി നേതാവുമാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ രഹസ്യകൂട്ടുകെട്ടിനെക്കുറിച്ചറിയില്ലെന്ന സി.പി.എം–ബിജെ.പി നേതാക്കളുടെ വാദത്തെ തള്ളുന്നതാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെ പ്രതികരണവും.

By Divya