Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

 
ക്യൂബന്‍ ബാങ്കിനെ നിരോധിത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ക്യൂബന്‍ മിലിട്ടറിയെ സഹായിക്കുന്നുവെന്നും വെനസ്വേലയില്‍ ക്യൂബ നടത്തുന്ന ഇടപെടലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നും ആരോപിച്ചാണ് നടപടി.

വെള്ളിയാഴ്ചയാണ് ബാങ്കോ ഫിനാന്‍സിയറോ ഇന്റര്‍നാഷണല്‍ എസ് എ (ബിഎഫ്ഐ)യെ ‘ക്യൂബന്‍ നിരോധിത പട്ടിക’യില്‍ ഉള്‍പ്പെടുത്തിയതായുള്ള ഉത്തരവ് അമേരിക്ക പുറത്തുവിട്ടത്. യു എസ് അധികാരപരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഈ പട്ടികയിലുള്ള സ്ഥാപനങ്ങളുമായി ഒരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദമില്ല.

“ക്യൂബ നിയന്ത്രിത പട്ടികയിൽ ബി‌എഫ്‌ഐ ചേർക്കുന്നത് ക്യൂബൻ ജനതയെ പ്രയോജനപ്പെടുത്തുന്ന സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നതിൽ നിന്നും പ്രയോജനം നേടുന്നതിൽ നിന്നും ക്യൂബൻ സൈന്യത്തെ തടയുകയെന്ന അഡ്‌മിനിസ്‌ട്രേഷന്റെ ലക്ഷ്യത്തെ വർദ്ധിപ്പിക്കുന്നു,” സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയിൽ പറഞ്ഞു.