Mon. Apr 28th, 2025
തിരുവനന്തപുരം:

 
രണ്ടോ മൂന്നോ ദിവസത്തിനകം കൊവിഡ് വാക്സിൻ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചിട്ടയായ വിതരണത്തിന് കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്‍ വിതരണ റിഹേഴ്‌സലിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തിലാണ് മന്ത്രി കെ കെ ശൈലജ ട്രയല്‍ റണ്ണില്‍ പങ്കെടുത്തത്.

വാക്‌സിന്‍ എടുക്കുന്നതില്‍ ആര്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും വാക്‌സിന്‍ സുരക്ഷിതാണെന്ന് ബന്ധപ്പെട്ട ആളുകളും വിദഗ്ദ്ധരും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.