Wed. Jan 22nd, 2025
ന്യൂഡൽഹി:

 
അതിതീവ്ര വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായി മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്രിട്ടണിൽ നിന്ന് വരുന്നവർ രജിസ്ട്രേഷൻ നടത്തണം. കൂടാതെ യാത്രക്കാരുടെ കയ്യിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ യാത്രാവിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലവും കൊവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപത്രവും സമർപ്പിക്കണം.  ജനുവരി 8 നും 30 നും ഇടയിൽ ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർ 72 മണിക്കൂർ മുൻപ് www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ  ചെയണം.