ക‍ഴക്കൂട്ടത്ത് കുടില്‍ തകര്‍ത്ത സംഭവത്തിൽ കേസെടുക്കാതെ പോലീസ്

ക‍ഴക്കൂട്ടത്ത് അമ്മയും മൂന്ന് മക്കളും താമസിച്ചിരുന്ന ഷെഡ്ഡ് അയൽവാസികൾ തകര്‍ത്തതോടെ നിർധനരായ കുടംബം തിരുവിലിറങ്ങേണ്ടി വന്ന സംഭവത്തിൽ നടപടിയെടുക്കാതെ പോലീസ്.

0
104
Reading Time: < 1 minute

 

തിരുവനന്തപുരം:

തിരുവനന്തപുരം ക‍ഴക്കൂട്ടത്ത് അമ്മയും മൂന്ന് മക്കളും അടങ്ങിയ നിർധന കുടുംബത്തെ അയൽവാസികൾ ചേർന്ന് തെരുവിലിറക്കിയ സംഭവത്തിൽ ഇതുവരെ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടില്ല. ഇതൊരു ഭൂമിപ്രശ്നം ആയിട്ട് മാത്രമാണ് കഴക്കൂട്ടം പോലീസ് കാണുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് വരികയാണ്. 

കഴക്കൂട്ടം സൈനിക നഗറിലെ എച്ച് ബ്ലോക്കിൽ താമസിച്ചിരുന്ന മൂന്ന് പെണ്‍മക്കളേയും അമ്മയേയുമാണ് മാരകായുധങ്ങളുമായെത്തിയ അയൽവാസികൾ പുറത്താക്കിയത്. അതേസമയം കുടുംബത്തിന് സഹായവുമായി വ്യവസായി സ്ഥലവും വീടും വാഗ്ദാനം ചെയ്തു. ഇവർക്ക് അഞ്ചു സെന്റ് സ്ഥലവും അതിൽ വീടും നൽകാമെന്ന് വ്യവസായി എം ഐ ഷാനവാസാണ് അറിയിച്ചത്. കൂടാതെ സുറുമിയുടെ കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കുമെന്ന് വ്യാഴാഴ്ച വൈകീട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Advertisement