Fri. Nov 22nd, 2024
ആ​ലു​വ:

ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ ആ​കെ​യു​ള്ള 26 വാ​ർ​ഡു​ക​ളി​ൽ 10 എ​ണ്ണ​ത്തി​ൽ ബി​ജെ​പി​യ്ക്ക് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ ഏ​ത് മു​ന്ന​ണി​ക്ക് വോ​ട്ട് മ​റി​യു​മെ​ന്ന ആ​കാം​ക്ഷ. ഒ​രു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന വാ​ർ​ഡു​ക​ളും ഇ​തി​ലു​ണ്ട്. 8, 12, 17, 19, 20,22,23,24, 25, 26 വാ​ർ​ഡു​ക​ളി​ലാ​ണ് എ​ൻ​ഡിഎ ​മു​ന്ന​ണി​ക്കു സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​താ​യ​ത്. ബി​ജെ​പി ഇ​ല്ലാ​താ​യ​തോ​ടെ ഇ​രു മു​ന്ന​ണി​ക​ൾ നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന വാ​ർ​ഡു​ക​ളാ​യി ഇ​വ മാ​റി.

ചി​ല വാ​ർ​ഡു​ക​ളി​ൽ കോ​ൺ​ഗ്ര​സ്, സി​പി​എം റി​ബ​ലു​ക​ളു​മു​ണ്ട്. ദേ​ശീ​യ പാ​ർ​ട്ടി​യാ​യ ബി​ജെ​പി​ക്ക് ആ​ലു​വ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​താ മേ​ഖ​ല​യി​ലാ​ണ് സ്ഥാ​നാ​ർ​ഥി ദാ​രി​ദ്ര​മെ​ന്ന​തും പ്ര​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ പ​ത്രി​ക സ​മ​ർ​പ്പ​ണം അ​വ​സാ​നി​ച്ച​പ്പോ​ൾ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ 16 വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​ത്തി​യ​ത്.

ഇ​തി​ൽ ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ബി​ഡി​ജെ​എ​സ് ആ​ണ്. പ​ത്ത് വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളെ നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത മു​ന്ന​ണി​യി​ലും സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ നാ​ല് ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വെ​ച്ച​താ​ണ് ബി​ജെ​പി​യ്ക്ക് വി​ന​യാ​യ​ത്. ഇനി ഇത് പ്ര​ച​ര​ണ രം​ഗ​ത്തെ എ​ങ്ങി​നെ ബാ​ധി​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണം. കോ​ൺ​ഗ്ര​സി​ലെ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ത്ഥി എം.​ഒ. ജോ​ൺ മ​ത്സ​രി​ക്കു​ന്ന 20 -ാം വാ​ർ​ഡി​ലാ​ണ് എ​ൻ​ഡി​എ ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച സി​റ്റിം​ഗ് കൗ​ൺ​സി​ല​ർ എ.​സി. സ​ന്തോ​ഷ് കു​മാ​റും മ​ത്സ​രി​ക്കു​ന്ന​ത്