Tag: #Kochi Local
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ ക്ലീന്‍ചിറ്റ്
കൊച്ചി:
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ ക്ലീന്‍ചിറ്റ്. വിവരാവകാശപ്രകാരം നല്കിയ അപേക്ഷയിലാണ് സഹകരണ സംഘം രജിസ്ട്രാറുടെ വിശദീകരണം. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ പേരിലുള്ള അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സിപിഎം നേതാവ് അൻവറിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നാണ് വിശദീകരണം....
‘സ്മാർട്ട് കൊച്ചി’ ആപ്പ് പ്രവർത്തനം ആരംഭിച്ചു
കൊച്ചി:
'സ്മാർട്ട് കൊച്ചി' എന്ന മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും പ്രവർത്തനം ആരംഭിച്ചു. നഗരപരിധിയിലെ സ്ഥാപനങ്ങൾ കണ്ടെത്തുകയും ഓരോ സ്ഥാപനത്തിൽനിന്നും ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങൾ ലഭ്യമാകുകയാണ് ഈ ആപ്പും പോർട്ടലും വഴി ചെയ്യുന്നത്. ഈ മൊബൈൽ ആപ്ലിക്കേഷൻ എല്ലാ ഗൂഗിൾ പ്ലേസ്റ്റോറിലും ലഭിക്കും. കേന്ദ്രീകൃത പരാതി പരിഹാര സംവിധാനമാണ് ആപ്പിന്റെ മറ്റൊരു...
‘വോട്ട് വേണോ?, എങ്കിൽ ഞങ്ങൾക്ക് കളിസ്ഥലം വേണം’
കൊച്ചി:
''വോട്ട് വേണോ, എങ്കിൽ ഞങ്ങൾക്ക് കളിക്കാൻ കളിസ്ഥലം വേണം". ഈ വാക്കുകൾ നിസാരവൽക്കരിക്കണ്ട, രണ്ടു വാർഡുകളിൽ ആര് ജയിക്കണമെന്നുള്ള ഫൈനൽ തീരുമാനം ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ ആണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടയിൽകോവിലകം, പാലാതുരുത്ത് വാർഡിലെ അമ്പതോളം യുവാക്കൾ കളിസ്ഥലത്തിനു വേണ്ടി ഈ തിരഞ്ഞെടുപ്പു വേളയിൽ പുതിയൊരു ആശയവുമായി മുന്നോട്ടു വന്നിട്ടുള്ളത്.ഞങ്ങൾക്ക് രാഷ്ടീയമില്ല,...
ആലുവ കെഎസ്ആര്‍ടിസി ടെര്‍മിനൽ നിര്‍മാണം ഉടൻ പൂർത്തിയാക്കണം :മനുഷ്യാവകാശ കമ്മീഷന്
കൊച്ചി:
ആലുവ കെഎസ്ആര്‍ടിസി ടെര്‍മിനൽ നിര്‍മാണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. നിര്‍മാണം ഇഴയുന്നതുമൂലം യാത്രക്കാര്‍ക്ക് വളരെയേറെ പ്രയാസങ്ങള്‍ നേരിടുന്നതായി കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റ ണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.
പൊതുമരാമത്ത് (കെട്ടിട വിഭാഗം,തൃശൂര്‍) സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കാണ് ഉത്തരവ് നല്‍കിയത്.ടെര്‍മിനലിന്റെ നിര്‍മാണ ജോലികള്‍ എന്ന് പൂര്‍ത്തിയാകും...
പാലാരിവട്ടം മേല്‍പ്പാലം: പുനർനിർമ്മാണം ശരവേഗത്തിൽ
കൊച്ചി:
പാലാരിവട്ടം മേല്‍പ്പാലം പുനർനിര്‍മാണം ആരംഭിച്ചിട്ട് ഇന്നലെ രണ്ടു മാസം പിന്നിട്ടു. സെപ്റ്റംബര്‍ 28നാണ് പാലത്തിലെ ടാര്‍ നീക്കം ചെയ്യല്‍ ആരംഭിച്ചത്. ഒക്ടോബർ ഏഴിന് ഗര്ഡള് പൊളിച്ചു നീക്കുന്ന ജോലികളും തുടങ്ങി.കണക്കു കൂട്ടിയതിനേക്കാള്‍ നേരത്തെയാണ് നിര്‍മാണ പ്രവൃത്തികള്‍ മുന്നോട്ടുപോകുന്നത്. പുതിയ ഗര്‍ഡറുകള്‍ ഈ ആഴ്ച സ്ഥാപിച്ചു തുടങ്ങും. ആദ്യഘട്ടത്തില്‍...
ഇലക്ഷൻ പ്രചാരണത്തിലും ‘മറഡോണ’ തരംഗം
കൊച്ചി:
ലോക ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ സ്മരണകൾ പോസ്റ്ററിൽ പതിപ്പിച്ച് യുവ വോട്ടർമാരെ സ്വധീനിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. പലയിടത്തും ചുവരെഴുത്തിലും ഫ്ളക്സുകളിലും മറഡോണയുടെ മുഖം നിറഞ്ഞ് നിൽക്കുകയാണ്. കൊച്ചി നഗരസഭയിലെ 74 ഡിവിഷനിൽ മത്സരിക്കുന്ന വി വി പ്രവീൺ ശ്രദ്ധേയനാകുന്നതും മറഡോണയ്ക്കൊപ്പമുള്ള ചുവരെഴുത്തിലൂടെയാണ്.എന്നാൽ ജില്ലയിലെ മറ്റു പലരും മറഡോണയുടെ അന്ത്യത്തിന് ശേഷമാണ് ഫ്ലക്സുകൾ സ്ഥാപിച്ചത്. ...
ജില്ലാ കളക്ടർ നേരിട്ടിറങ്ങി; അനധികൃത ബോർഡുകൾ നീക്കം ചെയ്തു
കൊച്ചി:
ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ജില്ലാ കളക്ടർ എസ്. സുഹാസ് നേരിട്ട് എത്തി നീക്കം ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളാണ് കളക്ടറുടെ നിർദ്ദേശപ്രകാരം നീക്കിയത്. ബന്ധപ്പെട്ടവരിൽ നിന്ന് പിഴയീടാക്കാനും നിർദേശിച്ചു. ഇതേക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.പൊതു-സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ...
പണിമുടക്കിൽ പണിയെടുത്ത് സ്ഥാനാര്‍ഥികള്‍
കൊച്ചി:
ഇന്നലെ നടന്ന ദേശീയ പണിമുടക്കിൽ പതിവിലും കൂടുതൽ വോട്ടര്‍മാരെ നേരില്‍ കണ്ട് സന്തോഷത്തിലാണ് സ്ഥാനാര്‍ഥികള്‍. ചുരുങ്ങിയ ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കിടെ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വീട്ടിലെ കുടുംബാംഗങ്ങളെ മുഴുവന്‍ ഒരുമിച്ച് കാണാന്‍ സാധിക്കുന്നത് അപൂര്‍വമാണ്. അപ്രതീക്ഷിതമയി വീണുകിട്ടിയ പണിമുടക്ക് ഓരോ സ്ഥാനാര്‍ഥികളും ഇന്നലെ ഏറെ പ്രയോജനപ്പെടുത്തി. ഭൂരിഭാഗം സ്ഥാനാര്‍ഥികളും അച്ചടിച്ച അഭ്യര്‍ഥനയുമായി...
എറണാകുളം ജില്ലയില്‍ കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി
കൊച്ചി:
എറണാകുളം ജില്ലയിലെ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കൊവിഡ് പരിശോധന നടത്തുന്നതിനുള്ള നിരക്ക് പുനഃനിര്‍ണയിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.പുതുക്കിയ നിരക്ക് പ്രകാരം, ആര് ടി പി സി ആര് പരിശോധനക്ക് 2100 രൂപയും ട്രൂ നാറ്റ് പരിശോധനക്ക് 2100 രൂപയും...
നടന് തിലകന്റെ മകന് ബിജെപി സ്ഥാനാര്‍ഥി
കൊച്ചി:
താരപരിവേഷമില്ലാതെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഷിബു തിലകൻ. അഭിനയ കുലപതി തിലകന്റെ മകനായ ഷിബു തിലകൻ മുനിസിപ്പാലിറ്റിയിലെ 25-ാം വാർഡായ ചക്കുപറമ്പിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കിയ സ്ഥാനാർഥി വീടു സന്ദർശനങ്ങളിലൂടെ വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്.40 വർഷത്തിലധികമായി തിരുവാങ്കുളം കേശവൻപടിയിൽ സ്ഥിരതാമസക്കാരനായ ഷിബു...