Mon. Dec 23rd, 2024
M Sivasankar (Picture Credits_Woke Malayalam)

കൊച്ചി:

കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യുന്നു. സ്വര്‍ണ്ണക്കടത്ത്-ഡോളര്‍ ഇടപാടിലാണ് ചോദ്യം ചെയ്യല്‍.

ഇന്ന് ശിവശങ്കറിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണയകമായൊരു ദിവസമാണ്. കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് വ്യക്തത വരും. സ്വപ്ന സുരേഷ് അവസാനമായി ഇഡിക്ക് നല്‍കിയ മൊഴി പകര്‍പ്പുമായാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഇഡിക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ഇഡി ഡയറക്ടറെ സമീപിച്ചിരുന്നു. ഇത് ലഭിച്ചാലുടന്‍ ജില്ലാ ജയിലിലെത്തി ശിവശങ്കറിനെ ചോദ്യം ചെയ്യും.

https://www.youtube.com/watch?v=q1ZWybYEQBk

സ്വപ്ന സുരേഷ് അവസാനം ഇഡിക്ക് നല്‍കിയ മൊഴിയിലാണ് ശിവശങ്കറിനെതിരെ വളരെ സുപ്രധാനമായ കാര്യങ്ങള്‍ ഉള്ളത്. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ശിവശങ്കറിന് ഒരു ടീം തന്നെ ഉണ്ട്. ആ ടീമിനും ഇതേകുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്ന സുരേഷ് അവസാനമായി ഇഡിക്ക് മൊഴി നല്‍കിയത്.

 

By Binsha Das

Digital Journalist at Woke Malayalam