Wed. Dec 18th, 2024
Covid Cases in Kerala

 

തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.

28 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1668 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട് 8, തൃശൂര്‍ 7, മലപ്പുറം 6, കണ്ണൂര്‍ 5, തിരുവനന്തപുരം, പത്തനംതിട്ട 4 വീതം, കാസര്‍ഗോഡ് 3, ആലപ്പുഴ 2, കൊല്ലം, ഇടുക്കി, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,86,322 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,785 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2445 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

By Athira Sreekumar

Digital Journalist at Woke Malayalam