Thu. Jan 23rd, 2025

 

ഡൽഹി:

കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ ആദ്യ ഘട്ടം ലഭ്യമാക്കേണ്ടവരുടെ മുൻഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്‍റെ മുൻ നിരയിൽ നിൽക്കുന്ന മൂന്ന് കോടി ആളുകൾക്കാണ് മുൻഗണന നൽകുക. ഇത് കൂടാതെ കേന്ദ്ര സംസ്ഥാന പൊലീസ് സേന, ഹോം ഗാര്‍ഡ്, സായുധ സേന, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരും പട്ടികയിലുണ്ട്.

എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ എത്തിക്കാനുള്ള നടപടികൾ സജ്ജമാണെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വാക്സിൻ്റെ ശേഖരണം, സംഭരണം, വിതരണം അടക്കമുള്ള കാര്യങ്ങൾക്കുള്ള പദ്ധതി തയ്യാറായതായാണ് സൂചന. ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ആദ്യഘട്ട വാക്സിനേഷനുള്ള രൂപരേഖ തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam