Mon. Dec 23rd, 2024

 

തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് 8,369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താകുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ഇന്ന് രോഗം ബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1232 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 926, കോഴിക്കോട് 1106, തൃശൂര്‍ 929, ആലപ്പുഴ 802, കൊല്ലം 737, മലപ്പുറം 602, തിരുവനന്തപുരം 459, കണ്ണൂര്‍ 449, കോട്ടയം 487, പാലക്കാട് 200, പത്തനംതിട്ട 198, കാസര്‍ഗോഡ് 189, വയനാട് 119, ഇടുക്കി 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. അതേമസയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

 

 

 

By Athira Sreekumar

Digital Journalist at Woke Malayalam