Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്ന വ്യക്തമാക്കി. ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമാണ് മുഖ്യമന്ത്രി സംസാരിച്ചിട്ടുള്ളതെന്നും മൊഴി നൽകിയിട്ടുണ്ട്. അതേസമയം മന്ത്രി കെടി ജലീൽ ശിപാർശയ്ക്കായി വിളിച്ചതായി സ്വപ്ന വെളിപ്പെടുത്തി. യുഎഇ കോൺസുലേറ്റിൽ നിന്ന് ആയിരം ഭക്ഷ്യകിറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ഒരാൾക്ക് ജോലി കിട്ടാൻ മന്ത്രി ജലീൽ വിളിച്ചിരുന്നതായും സ്വപ്ന പറഞ്ഞു. 

By Arya MR