Fri. Jul 25th, 2025 10:59:02 PM

 

ഡൽഹി:

കൊവിഡ് വാക്സിൻ കണ്ടെത്തും വരെ രാജ്യം ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പന്ന രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ മരണസംഖ്യ കുറവാണെന്നും രാജ്യത്തെ രോഗമുക്തി നിരക്ക് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊവിഡ് ജാഗ്രതയിൽ കുറവ് വരുത്തരുതെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. വാക്സിൻ കണ്ടെത്തതാൻ മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയിലെ വിദഗ്ധരും പരീക്ഷണത്തിലാണെന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

നവരാത്രിയും ദീപാവലിയും ദസറയുമടക്കം നിർണായക ആഘോഷങ്ങൾ വരാനിരിക്കവേ ജനങ്ങൾക്ക് മുന്നറിയിപ്പെന്ന നിലയിലാണ് മോദിയുടെ പ്രസ്താവന. കൊവിഡ് പ്രതിരോധത്തിൽ പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത അവസ്ഥയുണ്ടെന്നും ആഘോഷങ്ങളുടെ വരാനിരിക്കേ ജനങ്ങൾ കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam