26 C
Kochi
Tuesday, September 29, 2020
Home Tags Narendra modi

Tag: Narendra modi

ഇന്ത്യയിലെ കർഷകരെ ശക്തിപ്പെടുത്താനാണ് കാർഷിക ബില്ലെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി:രാജ്യത്തുടനീളം കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ കര്‍ഷകരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിൽ കര്‍ഷകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിൽ പറഞ്ഞു. അതേസമയം, രാജ്യത്ത് കടുത്ത പ്രതിഷേധത്തിന് വഴിതെളിച്ച കാർഷിക ബില്ലിനെ  കുറിച്ചും പ്രധാനമന്ത്രി പരിപാടിയില്‍ പ്രതിപാദിച്ചു.ഇന്ത്യയിലെ കർഷകരെ...

എൻഡിഎ എന്ന ‘നോ ഡേറ്റ അവയിലബിള്‍’ സര്‍ക്കാര്‍

 കോവിഡ് കാലത്ത്‌ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍റ്  സമ്മേളനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കോവിഡ് വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ‌ ഡൗണും ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്നായിരുന്നു എംപിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍. എന്നാല്‍ മിക്ക ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടികളോ സ്ഥിതി വിവര കണക്കുകളോ...

എം.പിമാര്‍ക്ക് ചായ, പ്രതിഷേധ ഉപവാസവുമായി‌ ഹരിവംശ്; അഭിനന്ദിച്ച് മോദി

ഡൽഹി: കാര്‍ഷിക പരിഷ്കരണ ബില്ലിനെതിരെ സമരം ചെയ്യുന്ന എം.പിമാരെ സമരപന്തലില്‍ ചെന്ന് സന്ദര്‍ശിച്ച് രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗ്. സമരപ്പന്തലിലേക്ക് ചായയുമായാണ് ഉപാധ്യക്ഷകന്‍ എത്തിയത്. ഹരിവംശ് നാരായണിനെ പ്രശംസിച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് ചായ നല്‍കിയ ഹരിവംശിന്‍റെ മഹാമനസ്കതക്ക് നന്ദി എന്നായിരുന്നു മോദി...

കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ബില്ലുകൾ

കർഷകരുടെയും പ്രതിപക്ഷത്തിൻ്റെയും എതിർപ്പുകൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്സഭയും രാജ്യസഭയും പാസാക്കി. ഘടകകക്ഷിയായ ശിരോമണി അകാലി ദളിൻ്റെ എതിർപ്പോ മന്ത്രി ഹർസിമ്രത് കൗറിന്‍റെ രാജിയോ ഒന്നും ഒരു പുനർചിന്തനത്തിന് കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചില്ല.കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ഓർഡിസൻസുകൾക്കും പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലുകൾക്കുമെതിരെ രാജ്യമെങ്ങും വീണ്ടും...

കാർഷിക ബില്ലുകള്‍ക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: നരേന്ദ്ര മോദി

ന്യൂഡല്‍ഹി:കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായ വില ലഭിക്കുന്ന ബില്ലാണ് പാര്‍ലമെന്റ് പാസാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക ബില്ലുകളെപ്പറ്റി തെറ്റായ വിവരങ്ങളാണ് പ്രചരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.അരിയും ഗോതമ്പും സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കില്ലെന്ന പ്രചാരണവും തെറ്റാണ്. ഇത് പച്ചക്കള്ളമാണെന്നും...

ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യക്ക് പുതിയ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:ഇന്ത്യയെ വിവരാധിഷ്ഠിത സമ്പദ്ഘടനയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ ദേശീയ  വിദ്യാഭ്യാസ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നയം അധ്യാപകരും വിദ്യാർത്ഥികളും സ്വാഗതം ചെയ്തു കഴിഞ്ഞുവെന്നും ഇന്ത്യയ്ക്ക് ഇത് പുതിയ ഉത്തേജനം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.സർക്കാർ ഒരു ഘട്ടത്തിലും ഇടപെടില്ല. പുതിയ തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ ആശങ്ക സ്വാഭാവികമാണെന്നും പുതിയ...

സഞ്ജീവ് ഭട്ട് ‘ജയിലറ’യിൽ രണ്ട് വർഷം

'പണം, പദവി' ഇതു രണ്ടും നേടിയെടുക്കാനാണ് രാഷ്ട്രീയത്തില്‍ കിടമത്സരം നടക്കുന്നത്. തനിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ അടിവേരോടെ പിഴുത് കളയുകയാണ് ഭരണകര്‍ത്താക്കളുടെ ആത്യന്തിക ലക്ഷ്യം. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിപ്പോള്‍ ഫാസിസ്റ്റ് വേരുകളുള്ള രാജ്യമാണെന്ന് നിസ്സംശയം പറയാം. മുസ്സോളിനിയും ഹിറ്റ്ലറുമാണ് ഇതിന്റെ തലതൊട്ടപ്പന്മാരെങ്കിലും അതിനെ കടത്തിവെട്ടുന്ന നിലപാടാണ് നമ്മുടെ ഇപ്പോഴത്തെ...

നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഇന്ന് പുലര്‍ച്ചെ ഹാക്ക് ചെയ്തു. മോദിയുടെ വ്യക്തിഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന സ്വകാര്യ ട്വിറ്റർ അക്കൗണ്ടായ narendramodi_in ആണ് ഹാക്ക് ചെയ്തത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറൻസിയായി സംഭാവന ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു. താമസിയാതെ അക്കൗണ്ടിന്‍റെ നിയന്ത്രണം ട്വിറ്റർ...

വിദ്യാര്‍ത്ഥികള്‍ക്കാവശ്യം പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയാണ്, കളിപ്പാട്ടചര്‍ച്ചയല്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:കളിപ്പാട്ട ചര്‍ച്ചയല്ല, ജെഇഇ-നീറ്റ് വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ വേണ്ടത്  പരീക്ഷ ചര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്‍ കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസ ട്വീറ്റ്.'കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ജെഇഇ-നീറ്റ് പരീക്ഷകള്‍ നടത്തുന്നതില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന...

ഓണം അന്താരാഷ്ട്ര ഉത്സവമായി; ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:കൊവിഡ് കാലത്തെ ഓണാഘോഷം കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലും ഉള്‍പ്പെടെ എവിടെ പോയാലും ഓണം കാണാം. പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിന്ന കർഷകരെ അഭിനന്ദിക്കുന്നുവെന്നും...