Sun. Jan 19th, 2025

 

വയനാട്:

മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലത്തിയ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ലപ്പുറം കലക്ടറേറ്റിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. കവളപ്പാറ ദുരന്തത്തിലെ ഇരകളായ സഹോദരിമാർക്ക് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം എംപി ഇന്ന് നിർവഹിക്കും. നാളെ 10.30ന് വയനാട് കലക്ടറേറ്റിൽ നടക്കുന്ന കൊവിഡ് പ്രതിരോധ യോഗത്തിലും 11.30ന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല വികസന കോഓർഡിനേഷൻ യോഗത്തിലും പങ്കെടുക്കും.

By Athira Sreekumar

Digital Journalist at Woke Malayalam