Mon. Dec 23rd, 2024

തിരുവനന്തപുരം:
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ സ്വയം കേസെടുത്ത് അന്വേഷണം തുടങ്ങിയത് സര്‍ക്കാരിനേറ്റ കനത്ത  പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പദ്ധതിയിലെ അഴിമതി പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പറയുന്ന കള്ളങ്ങള്‍ ഓരോ ദിവസവും പൊളിയുകയാണ്. ഈ സാഹചര്യത്തില്‍ രാജിവച്ച് പുറത്തുപോകുന്നതാണ് അന്തസ്സെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. അതേസമയം, ആറ് മാസം കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് എന്ത് സേവനമാണ് സ്പ്രിംക്ലര്‍ നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam