Wed. Jan 22nd, 2025

റിയാദ്:

രാജ്യത്തെ കൊവിഡ് വ്യാപന തോത് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയ സൗദി വന്ദേ ഭാരത് വിമാനങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. പ്രവാസികളെ സൗദിയില്‍ നിന്ന് തിരികെ എത്തിക്കുന്നതിനുള്ള സര്‍വീസുകള്‍ പഴയ നിലയില്‍ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാൽ സൗദിക്കും ഇന്ത്യയ്ക്കും ഇടയിലെ ചാര്‍ട്ടേര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമായിരിക്കും. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്രക്കാരെ എത്തിക്കില്ല എന്നും സൗദിയിലേക്കുള്ള വിമാനം യാത്രക്കാരില്ലാതെയാണ് പറക്കുക എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇന്നലെയാണ് സൗദി അറേബ്യ ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളുമായുള്ള വ്യോമയാന ബന്ധം തത്കാലത്തേക്ക് നിര്‍ത്തി വെച്ചതായി അറിയിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam