Mon. Dec 23rd, 2024
തിരുവനന്തപുരം:

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ അന്വേഷണമാണിത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള ഇടപാടുകൾ, യുഎഇ കോൺസുലേറ്റുമായി ധാരണാപത്രത്തിൽ നേരിട്ട് ഒപ്പുവച്ച നടപടികൾ, പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്ന വെളിപ്പെടുത്തലുകൾ എന്നിവയെല്ലാം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം, പദ്ധതി സംബന്ധിച്ച ധാരണാപത്രം, വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷനേതാവിനോ മാധ്യമങ്ങൾക്കോ വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിരുന്നില്ല. എല്ലാം പരിശോധിക്കുകയാണെന്ന് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.

By Arya MR