Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് നാലായിരം കടന്ന് കോവിഡ് രോഗികൾ. 4,351 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ല തിരിച്ച് രോഗം ബാധിച്ചവരുടെ കണക്ക്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 141 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4,081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന്  രോഗം ബാധിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എന്നാൽ തിരുവനന്തപുരംത്ത് തീവ്ര രോഗവ്യാപനം സംഭവിച്ചിരിക്കുന്നുവെന്നും എറണാകുളത്ത്‌ സമ്പര്‍ക്ക വ്യാപന തോത് കുറയുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 12), പാഞ്ചല്‍ (സബ് വാര്‍ഡ് 15), കൊണ്ടാഴി (3), നാട്ടിക (സബ് വാര്‍ഡ് 8), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (1, 13 (സബ് വാര്‍ഡ്), കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (സബ് വാര്‍ഡ് 7), കൂരാചുണ്ട് (സബ് വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (21, 22), കല്ലൂപ്പാറ (7), ആലപ്പുഴ ജില്ലയിലെ രാമങ്കരി (8), ഇടുക്കി ജില്ലയിലെ ഇടവെട്ടി (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ മൂപ്പൈനാട് (6, 8), കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് (9), പാലക്കാട് ജില്ലയിലെ കോട്ടായി (12), കൊല്ലം ജില്ലയിലെ കുളക്കട (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ അകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 608 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam