Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. മലപ്പുറത്ത് എംഎസ്എഫ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചു. കണ്ണൂര്‍ മട്ടന്നൂരില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും, മഹിളാ മോര്‍ച്ചയും നടത്തിയ  മാര്‍ച്ച് അക്രമാസ്കതമായി. സ്ത്രീകള്‍ ബാരിക്കേഡ് തകര്‍ത്ത് സെക്രട്ടേറിയറ്റിന് അകത്ത് കടക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസുമായി  ഏറ്റുമുട്ടല്‍ ഉണ്ടായത്. 

By Athira Sreekumar

Digital Journalist at Woke Malayalam