Wed. Jan 22nd, 2025

ഡൽഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 94, 372 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ അകെ രോഗബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 1,114 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 9,73,175 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ 37,02,595 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. 77. 87% ആണ് രാജ്യത്തെ രോഗമുക്തി നിരക്കെന്ന് ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 10,71,702 സാമ്പിളുകളാണ് പരിശോധിച്ചത്.

മഹാരാഷ്ട്രയില്‍ 22,084 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 9,901 പേർക്കും കര്‍ണാടകയില്‍ 9,140 പേർക്കും തമിഴ്നാട്ടില്‍ 5,495 പേർക്കും ത്തര്‍പ്രദേശില്‍ 6846 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 4,321 പേരാണ് പുതിയ രോഗബാധിതർ. രാജ്യത്തെ അറുപത് ശതാമാനം രോഗികളും അഞ്ച് സംസ്ഥാനങ്ങളിലായാണ്.

By Athira Sreekumar

Digital Journalist at Woke Malayalam