Mon. Dec 23rd, 2024

ഡൽഹി:

ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ചയ്ക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘ചൈന നമ്മുടെ ഭൂമി കൈയേറി. അത് തിരിച്ചു പിടിക്കാനുള്ള എന്തെങ്കിലും നടപടി കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളുമോ. അതോ അതും ദൈവത്തിന്റെ പ്രവൃത്തിയായി അവശേഷിക്കുമോ’- ഇതായിരുന്നു അദ്ദേഹം ട്വീറ്റ്. നേരത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച താഴോട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോൾ ദൈവത്തിന്റെ പ്രവൃത്തി കാരണമാണ് തകര്‍ച്ചയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ കടമെടുത്താണ് പരിഹാസം.

ഇന്ത്യ- ചൈന അതിർത്തി വിഷയത്തിൽ കേന്ദ്രത്തിനെതിരെ മുൻപും നിരവധി വിമർശനങ്ങൾ രാഹുൽ ഗാന്ധി ഉയർത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam