കോഴിക്കോട്:
കോഴിക്കോട് സ്വർണ്ണക്കടത്ത് കേസിൽ 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീട്, അപ്പാർട്ട്‌മെന്റ്, ഭൂമി, സ്ഥിര നിക്ഷേപം എന്നിവയാണ് ഇഡി കണ്ടുകെട്ടിയത്. ട്വിറ്റർ അക്കൗണ്ടിലൂടെ എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് നടപടി. എന്നാൽ ആരുടെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ ജുവലറികളിലും മറ്റും വലിയ തോതില്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.