Thu. Jan 23rd, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കൊവിഡ് മരണസംഖ്യ ഉയരാനിടയുണ്ട്.  കോളനികളിൽ രോഗം പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

വെൻറിലേറ്ററുകൾക്ക് ക്ഷാമം വരാൻ സാധ്യതയുള്ളതായും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ തന്നെ വെൻറിലേറ്ററുകൾ കിട്ടുന്നില്ല. ആരും റോഡിൽ കിടക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ശ്രദ്ധ കിട്ടണം.

കേരളം കൊവിഡിനെതിരെ മികച്ച പോരാട്ടമാണ് കാഴ്ചവയ്ക്കുന്നമെന്നും അത് നല്ല രീതിയിൽ തുടരണമെന്നും ആരോഗ്യമന്ത്രി ഓർമിപ്പിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam