Mon. Dec 23rd, 2024
ചൈന:

ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്ന പ്രകോപനപരമായ പരാമർശവുമായി ചൈന. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിൽ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രകോപനപരമായ പരാമർശം.

സൈനിക ശേഷി ഉൾപ്പടെയുള്ള കാര്യങ്ങളിൽ ചൈനയുടെ ശേഷി ഇന്ത്യയെക്കാൾ ശക്തമാണ്. ഇക്കാര്യം ഇന്ത്യൻ പക്ഷത്തെ ഓർമിപ്പിക്കണമെന്നാണ് ഗ്ലോബൽ ടൈംസിന്റെ എഡിറ്റോറിയൽ പറയുന്നത്. മാത്രമല്ല, അതിർത്തിയിൽ സംഘർഷം കുറയ്ക്കാൻ ഇരുകൂട്ടരും ശ്രമിക്കണമെന്നും ഗ്ലോബൽ ടൈംസ് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര അതിർത്തിയെ മാനിക്കണമെന്നും യഥാർത്ഥ നിയന്ത്രണ രേഖയുടെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാൻ ശ്രമിക്കരുതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് മണിക്കൂറിലധികം നീണ്ട ചർച്ചയിൽ ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നതിനെയും നിയന്ത്രണ രേഖയിലെ പെരുമാറ്റത്തിന്റെ പേരിലും ചൈനയെ കുറ്റപ്പെടുത്തിയിരുന്നു.