26 C
Kochi
Saturday, September 18, 2021
Home Tags India China border issues

Tag: India China border issues

ഇനി പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

ഡൽഹി:കിഴക്കൻ അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. ചൈനയുടെ ഭാഗത്ത് നിന്ന് ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാൻഡർ തല ചർച്ചകൾക്ക് ശേഷവും തമ്മിലുണ്ടാക്കിയ ധാരണകൾ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ ഇന്ത്യ...

ഇന്ത്യ-ചൈന സംഘർഷം; ബിപിൻ റാവത്ത് പാര്‍ലമെന്ററി സമിതിയിൽ ഹാജരായി

ഡൽഹി:ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിനിടെ ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് പ്രതിരോധം സംബന്ധിച്ചുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി. അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് റേഷന്‍,യൂണിഫോം വിതരണ വസ്തുക്കളുടെ ഗുണനിലവാരം, നിരീക്ഷണം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. എന്നാല്‍ ചില അംഗങ്ങള്‍ ലഡാക്ക്...

ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ല:ചൈന

ചൈന: ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്ന പ്രകോപനപരമായ പരാമർശവുമായി ചൈന. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിൽ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രകോപനപരമായ പരാമർശം.സൈനിക ശേഷി ഉൾപ്പടെയുള്ള...

ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യയുടെ നിലപാട് മോസ്‌കോ ചർച്ചയിൽ വ്യക്തമാക്കിയെന്ന് പ്രതിരോധമന്ത്രാലയം

ഡൽഹി:അതിർത്തിയിൽ ചൈന ഉയർത്തുന്ന ഭീഷണിയിൽ  ഇന്ത്യയുടെ നിലാപാട് മോസ്‌കോ ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്ന് പ്രതിരോധമന്ത്രാലയം.  മോസ്‌കോയില്‍ ചൈനീസ് പ്രതിരോധ മന്ത്രിയുമായി രാജ്‌നാഥ് സിംഗ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ്  പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.  ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ധാരണകള്‍ ലംഘിച്ച് ചൈനീസ് സൈന്യം നടത്തുന്ന പ്രകോപനം  അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. ...

കിഴക്കൻ ലഡാക്കിൽ മൂന്നിടങ്ങളിൽ നിന്നും ചൈനീസ് സേന പൂർണ്ണമായും പിന്മാറി

ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ മൂന്നിടങ്ങളില്‍ നിന്നും ചൈനീസ് സേന പൂര്‍ണ്ണമായും പിന്മാറി. മറ്റു രണ്ടു സ്ഥലങ്ങളില്‍നിന്നും അടുത്ത രണ്ടു ദിവസത്തിനകം പിന്മാറും. പാങ്കോങ് തടാക മേഖലയില്‍ നിന്നും ചൈനീസ് സേന പിന്മാറാന്‍ മടിക്കുന്നതയി സേന വൃത്തങ്ങള്‍. ചൈനയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ  പശ്‌ചാത്തലത്തിൽ വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ. 38,900 കോടി രൂപയുടെ‌ യുദ്ധവിമാനങ്ങളും മിസൈലുകളും റോക്കറ്റ്‌ ലോഞ്ചറുകളുമാണ്‌ വാങ്ങുന്നത്‌. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ്‌ അക്വിസിഷൻ കൗൺസിൽ ഇതിന്‌ അംഗീകാരം നൽകി.

ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം

ന്യൂഡൽഹി   ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം. ചർച്ചകളിൽ ചൈന പങ്കെടുത്തത് മുൻവിധിയോടെയെന്നാണ് വിലയിരുത്തൽ. നയതന്ത്രതല ചർച്ചകൾ മാത്രമേ ഫലം കാണുവെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. സൈന്യത്തിന്റെ നിലപാട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ റിപ്പോർട്ടായി അറിയിക്കും.

ചൈനീസ് ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. വാണിജ്യ മന്ത്രാലയവും ധനമന്ത്രാലയ ഉദ്യോഗസ്ഥരും ഇത് സംബന്ധിച്ച് ചർച്ച നടത്തുകയാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ അളവ് 14 ശതമാനം കുറയ്ക്കാനും ലക്ഷ്യമിടുന്നതായാണ്...

ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം; മൂന്ന് സൈനികർക്ക് വീരമൃത്യു

ഡൽഹി: ലഡാക്കിൽ ഇന്ത്യാ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടു. ഗല്‍വാന്‍ മേഖലയിലാണ് ഇരുഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. റിപോർട്ടുകൾ വന്നതിന് പുറമെ  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ തുടങ്ങിയവർ  സംയുക്ത സേനാത്തലവൻ ബിപിൻ റാവത്തുമായി കൂടിക്കാഴ്ച...

ഇന്ത്യയ്ക്ക് ആവശ്യം ഭൂമിയല്ല സമാധാനമെന്ന് നിതിന്‍ ഗഡ്ഗരി

ഡൽഹി:ഇന്ത്യ പാകിസ്ഥാന്‍റെയോ ചൈനയുടെയോ ഭൂമി ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടത് സമാധാനവും ശാന്തതയുമാണെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. ജന്‍ സംവാദ് വെര്‍ച്വല്‍ റാലിയില്‍ ഗുജറാത്തിലെ അണികളെ അഭിസംബോധ ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചൈന-ഇന്ത്യ അതിർത്തി തർക്ക വിഷയം സൂചിപ്പിച്ചാണ് മന്ത്രിയുടെ പ്രസ്താവന. കൊവിഡ് പ്രതിസന്ധി കൂടുതല്‍ക്കാലം നിലനില്‍ക്കില്ലെന്നും...