Sat. Jan 18th, 2025

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസില്‍ നാല് പേർ കൂടി അറസ്റ്റിൽ. ജിഫ്‌സല്‍ സി.വി, അബൂബക്കര്‍.പി, മുഹമ്മദ് എ ഷമീം, അബ്ദുള്‍ ഹമീം പി.എം എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള ഇവരുടെ വീടുകളിലും ജുവലറികളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് നാലുപേരും അറസ്റ്റിലായത്.

പല രേഖകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നാലുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അഞ്ചുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.