Fri. Apr 4th, 2025

ന്യൂഡല്‍ഹി:

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. നാളെ പ്രവര്‍ത്തകസമിതി ചേരാനിരിക്കെയാണ് 23 നേതാക്കള്‍ ഒപ്പിട്ട കത്ത് സോണിയ ഗാന്ധിക്ക് നല്‍കിയത്. ഗുലാംനബി ആസാദ്, കബില്‍ സിബല്‍, മനീഷ് തിവാരി എന്നിവരടക്കം ഒപ്പിട്ട കത്തില്‍ പി.ജെ.കുര്യനും ശശി തരൂരുമാണ് കേരളത്തില്‍നിന്ന്  ഒപ്പിട്ടത്.

നിലവിലെ നേതൃത്വത്തിനെതിരെ കത്തില്‍ വിമര്‍ശനമുണ്ട്. പാര്‍ട്ടിക്ക് മുഴുവന്‍സമയവും കാര്യക്ഷമമായ നേതൃത്വമുണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്ന്‌ കത്തില്‍ പറയുന്നു. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പോക്കിന്അനിവാര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam