25 C
Kochi
Monday, September 20, 2021
Home Tags Sonia Gandhi

Tag: Sonia Gandhi

പഞ്ചാബ് കോൺഗ്രസിൽ കലാപക്കൊടി; അഴിച്ചുപണിക്ക് ഉറച്ച് ഹൈക്കമാൻഡ്, സിദ്ദുവിന്‍റെ സ്ഥാനം സോണിയ തീരുമാനിക്കും

പഞ്ചാബ്:പഞ്ചാബ് കോണ്‍ഗ്രസിലും സർക്കാരിലും ഭിന്നത രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നു. സംഘടന തലപ്പത്ത് അഴിച്ചുപണി നടത്താനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. കലാപക്കൊടി ഉയര്‍ത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന് എന്ത് സ്ഥാനം നല്‍കുമെന്നതില്‍ സോണിയഗാന്ധി ഉടൻ തീരുമാനമെടുക്കും.സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി നാളെയോടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാൽ...

പഞ്ചാബില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കച്ചകെട്ടി സോണിയ ഗാന്ധി

ചണ്ഡീഗഡ്:പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ സോണിയ ഗാന്ധിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നംഗ കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാകാനാണ് അമരീന്ദര്‍ സിംഗ് തയ്യാറായത്.ജൂണ്‍ മൂന്നിനോ നാലിനോ ഈ യോഗം നടക്കുമെന്നും തുടര്‍ന്ന് പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ...

ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന് സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി

ന്യൂഡല്‍ഹി:ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന് സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച മുല്ലപ്പള്ളി, നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടും മുതിരാത്തത് കാലുവാരൽ ഭയന്നാണെന്നും വ്യക്തമാക്കി.കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ സന്നദ്ധതനാണെന്ന അറിയിച്ച കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം...

കോൺ​ഗ്രസ് തോൽവി ​ഗൗരവമായി കാണണം; തിരുത്തലുകൾ വേണമെന്നും സോണിയഗാന്ധി

ന്യൂഡൽഹി:കോൺ​ഗ്രസിനുണ്ടായ തിരഞ്ഞെടുപ്പ് തോൽവി ​ഗൗരവമായി കാണണമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധി. തിരുത്തലുകൾ വേണമെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതിലും ചർച്ചയുണ്ടാകുമെന്നും സോണിയാ ​ഗാന്ധി പറഞ്ഞു.കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയാ ​ഗാന്ധി. കേരളത്തിലേതടക്കമുള്ള തിരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ്യം തിരിച്ചറിയണം....

കൊവിഡ് നേരിടുന്നതിൽ കേന്ദ്രത്തിന്‍റേത് കുറ്റകരമായ വീഴ്ച; വിമര്‍ശനവുമായി സോണിയ ഗാന്ധി

ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കൊവിഡ് നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്ച പറ്റിയെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു. തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ...

വാക്സീന് പല വില പാടില്ല: സോണിയ

ന്യൂഡൽഹി:കോവിഷീൽഡ് വാക്സീന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വ്യത്യസ്ത വില നിശ്ചയിച്ച സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടിക്കെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. വാക്സീൻ സൗജന്യമായി ലഭ്യമാക്കേണ്ടതു കേന്ദ്ര സർക്കാരിന്റെ കടമയാണെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവർ കത്തയച്ചു.വാക്സീനു രാജ്യത്തുടനീളം ഒരേവില നിശ്ചയിക്കണം....
‘Scam’: Opposition Leaders Slam ‘Differential Pricing’ for Vaccine

‘അഴിമതി’: വ്യത്യസ്ത വാക്സിൻ നിരക്കിനെതിരെ പ്രതിപക്ഷ നേതാക്കൾ

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനുമുള്ള കോവിഷീൽഡ് വാക്‌സിനുള്ള ചെലവ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) പ്രഖ്യാപിച്ചതിനുശേഷം, നിലവിലുള്ള കേന്ദ്ര സർക്കാരിൻറെ ഏകീകൃതമല്ലാത്ത വില നിർണ്ണയത്തിനെതിരെ നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്ത്.കോവിഷീൽഡ് വാക്സിൻ ഒരു ഡോസ് സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും വിൽക്കുമെന്ന് എസ്ഐഐ...

രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: സോണിയ ഗാന്ധി

ന്യൂഡല്‍ഹി:സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിസന്ധി മുന്‍കൂട്ടിക്കാണുന്നതിലും പ്രതിരോധിക്കുന്നതിലും മോദി സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായി. രാജ്യത്ത് രോഗബാധ നിരക്ക് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി തടയേണ്ടതാണെന്ന് സോണിയ ഗാന്ധി.കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളെയും...

കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ കേന്ദ്രത്തിന് പിഴവുപറ്റിയെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ കേന്ദ്രത്തിന് പിഴവുപറ്റിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മറ്റ് രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിന്‍ കയറ്റി അയച്ചത് വാക്സിന്‍ ദൗര്‍ലഭ്യത്തിന് കാരണമായെന്നും സോണിയാ ഗാന്ധി ആരോപിക്കുന്നു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റാലികള്‍ അടക്കമുള്ള എല്ലാ പൊതുയോഗങ്ങളും ഒഴിവാക്കണമെന്നും അവര്‍...
Veteran Congress leader Ahmed Patel passed away

മുതിർന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

ഡൽഹി:മുതിർന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു.  ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം അറിയിച്ചത്. പുലര്‍ച്ച 3.30 ഓടെയായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യ നില വഷളാവുകയായിരുന്നു.https://twitter.com/mfaisalpatel/status/1331365042592247808കോൺഗ്രസ്സിന്റെ നെടുംതൂണായ നേതാവ് നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ...