Sat. Apr 27th, 2024

ന്യൂ‍ഡല്‍ഹി:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ അറുപത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി മുപ്പത്തി ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് 912 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തി നാല്‍പ്പത്തി നാലായിരത്തി നാനൂറ്റി തൊണ്ണൂറായി . കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം അമ്പത്തി ആറായിരത്തി എഴുന്നൂറ്റി ആറ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. അതേസമയം, ഇരുപത്തി രണ്ട് ലക്ഷത്തി എണ്‍പതിനായിരത്തി അഞ്ഞൂറ്റി അറുപത്തി ആറ് പേര്‍ രോഗമുക്തരായി. 74.90 ശതമാനമാണ് രോഗമുക്തി നിരക്ക്.

By Binsha Das

Digital Journalist at Woke Malayalam