Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇന്ത്യയിൽ പ്രതിദിന കൊവിഡ്​ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ്​ വർധനവ്​​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ അറുപത്തി ഒമ്പതിനായിരത്തി അറുന്നൂറ്റി അമ്പത്തി രണ്ട് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ്​ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു. അതേസമയം, 24 മണിക്കൂറിനിടെ 977 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് മരണങ്ങൾ അമ്പത്തി മൂവായിരത്തി എണ്ണൂറ്റി അറുപത്തി ആറായി ഉയര്‍ന്നു.

 

By Binsha Das

Digital Journalist at Woke Malayalam