Wed. Jan 22nd, 2025
ഡൽഹി:

 
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,002 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് രോഗികളുടെ എണ്ണം 25,26,192 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 996 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 49,036 ആയി. പ്രതിദിന കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതൽ രേഖപ്പെടുന്നത് നിലവിൽ ഇന്ത്യയിലാണ്.

മഹാരാഷ്ട്രയില്‍ മാത്രം 12,608 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കർണാടകയിലും തമിഴ്‌നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഉത്തർ പ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർരുന്നുണ്ട്. അതേ സമയം രാജ്യത്തെ പ്രതിദിന രോഗമുക്തി നിരക്ക് എഴുപത് ശതമാനത്തിന് മുകളിലാണ്.

By Athira Sreekumar

Digital Journalist at Woke Malayalam