Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസ്. മുഹമ്മദലി, ഇബ്രാഹിം, ഷറഫുദ്ദീൻ, ഷെഫീഖ് എന്നിവരെയാണ് ചോദ്യം ചെയ്യുക. കേസിലെ നാല് പ്രതികളും റമീസിനും ജലാലിനും വേണ്ടി സ്വർണ്ണം വിവിധയിടങ്ങളിൽ എത്തിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസും ഇവരെ ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്താൻ സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ അനുമതി തേടും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam