Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിൽ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങൾ അനുസരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറേറ്റ് ആവശ്യപ്പെട്ടു. എൻഐഎയെയും കസ്റ്റംസും ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്മെന്റ് ഡയറക്ടറേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ശിവശങ്കറിന്‌ സ്വപ്നയുടെ വ്യക്തിത്വത്തെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നെന്നും അടുത്ത ബന്ധമാണ് ഇവർക്കിടയിലുണ്ടായിരുന്നതെന്നും ഇഡി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam