Sun. Dec 22nd, 2024
വാഷിംഗ്‌ടൺ:

ശല്യക്കാരിയായ സെനറ്ററാണ് താനെന്ന ട്രംപിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി  ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വന്തം ജോലി ശരിയ്ക്ക് ചെയ്യാനറിയാത്തയാളാണെന്ന് കമലാ ഹാരിസ് വിമര്‍ശിച്ചു. ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്കയെന്നും കമല അഭിപ്രായപ്പെട്ടു.  

പ്രസിഡന്‍റ് സ്ഥാനാർത്ഥി ജോ ബൈഡനൊപ്പമുള്ള ആദ്യത്തെ പ്രചാരണയോഗത്തിലാണ് ട്രംപിനെതിരെയുള്ള വിമര്‍ശനം. എബോള രോഗബാധയുണ്ടായപ്പോൾ, മരിച്ചത് വെറും രണ്ട് അമേരിക്കക്കാർ മാത്രമായിരുന്നു. അന്ന് പ്രസിഡന്‍റായിരുന്നത് ഒബാമയും വൈസ് പ്രസിഡന്‍റ് ബൈഡനുമായിരുന്നുവെന്നും കമല പറഞ്ഞു. കൊവിഡ് കാലത്ത് സാമ്പത്തികരംഗത്തെ അമേരിക്കയുടെ നിലനിൽപ്പ് ട്രംപ് താളം തെറ്റിച്ചെന്നും അവര്‍ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam