Mon. Dec 23rd, 2024
തിരുവനന്തപുരം:

ഈ മാസം 24ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. കഴിഞ്ഞമാസം സഭാസമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നൽകിയ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാതിരിക്കാനാണ് സമ്മേളനം മാറ്റിവെച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ധനബില്‍പാസാക്കുകയാണ് 24ന് ചേരുന്ന നിയമസഭാ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. അന്നുതന്നെയാണ് രാജ്യസഭ തിരഞ്ഞെടുപ്പും നടക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam