Wed. Apr 24th, 2024
തിരുവനന്തപുരം:

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേർക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ജയിലിലെ ഓഡിറ്റോറിയം നിരീക്ഷണ കേന്ദ്രമാക്കി മാറ്റി. ജയിലിലെ മുഴുവന്‍ തടവുകാരെയും പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിചാരണ നേരിട്ടുകൊണ്ടിരുന്ന ആള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തടവുകാരിൽ വ്യാപകമായി ആന്റിജന്‍ പരിശോധന നടത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam